2011, ജൂലൈ 8, വെള്ളിയാഴ്‌ച

എനിയ്ക്കിഷ്ടമാണു നിന്നെ...

എനിയ്ക്കിഷ്ടമാണു നിന്നെ...
ആരോടും തോന്നിയിട്ടില്ലാത്ത ഇഷ്ടം.
എപ്പോഴും തോന്നുന്ന ഇഷ്ടം..
എന്റെ ജീവനാകുന്നു നീ..
എന്റെ താളമാകുന്നു നീ..
എന്റെ ജീവന്റെ തുടിപ്പാകുന്നു നീ
അതേക്കാളുപരി എന്റെ സ്വപ്നമാകുന്നു നീ
നിന്റെ ഓര്‍മ്മകള്‍ മരിയ്ക്കുന്നില്ല എന്നില്‍
ഞാനീ ഭൂമിയില്‍ ജീവിയ്ക്കുന്നതോടോപ്പം
നീയും എന്നില്‍ ജീവിയ്ക്കുന്നു..
അത്രയ്ക്കിഷ്ടമാണു നിന്നെ

2011, ജൂൺ 9, വ്യാഴാഴ്‌ച

കാത്തിരിപ്പ്

വാക്കുകളില്ലാത്ത സ്വപ്നം
സ്വയം വാക്കുകളായി മാറുമ്പോള്‍..
ഇറ്റുവീഴുന്ന മിഴിനീര്‍ കണങ്ങള്‍
ഒരായിരം അര്‍ത്ഥഭാവങ്ങള്‍ ചമയ്ക്കുന്നു..

ചിപ്പികള്‍ പൊട്ടിച്ചെറിഞ്ഞ്
മുത്തുകള്‍ സ്വയം ഉതിരുമ്പോള്‍
എന്റെ വാചാലമായ മൌനം
നീയെന്തേ അറിഞ്ഞില്ല..?

വെളിച്ചം തുടിയ്ക്കുന്ന നാട്ടുവഴിയിലും
മഴത്തുള്ളികളിറ്റു വീഴുന്ന ഈറന്‍ സന്ധ്യയിലും
നിനക്കായ് ഞാന്‍ കാത്തിരുന്നു.
നീയെന്തേ വൈകുന്നത്?

നിശബ്ദമാം സ്നേഹത്തിന്‍ പ്രഭകള്‍ നില്‍ക്കവേ
നീയെവിടെ എന്നു തിരയുകില്‍..
എന്‍ കൈയെത്താത്ത ദൂരത്തായി
ഇനിയൊരിയ്ക്കലും കാത്തു നില്‍ക്കാതെ
നീ മാഞ്ഞു പോയി.

എങ്കിലും എന്നിലെ സ്വാര്‍ത്ഥത
നിന്‍ വരവിന്‍ കാലടികള്‍ക്കായി
കാതോര്‍ത്തിരിയ്ക്കുന്നു.