2011, ജൂൺ 9, വ്യാഴാഴ്‌ച

കാത്തിരിപ്പ്

വാക്കുകളില്ലാത്ത സ്വപ്നം
സ്വയം വാക്കുകളായി മാറുമ്പോള്‍..
ഇറ്റുവീഴുന്ന മിഴിനീര്‍ കണങ്ങള്‍
ഒരായിരം അര്‍ത്ഥഭാവങ്ങള്‍ ചമയ്ക്കുന്നു..

ചിപ്പികള്‍ പൊട്ടിച്ചെറിഞ്ഞ്
മുത്തുകള്‍ സ്വയം ഉതിരുമ്പോള്‍
എന്റെ വാചാലമായ മൌനം
നീയെന്തേ അറിഞ്ഞില്ല..?

വെളിച്ചം തുടിയ്ക്കുന്ന നാട്ടുവഴിയിലും
മഴത്തുള്ളികളിറ്റു വീഴുന്ന ഈറന്‍ സന്ധ്യയിലും
നിനക്കായ് ഞാന്‍ കാത്തിരുന്നു.
നീയെന്തേ വൈകുന്നത്?

നിശബ്ദമാം സ്നേഹത്തിന്‍ പ്രഭകള്‍ നില്‍ക്കവേ
നീയെവിടെ എന്നു തിരയുകില്‍..
എന്‍ കൈയെത്താത്ത ദൂരത്തായി
ഇനിയൊരിയ്ക്കലും കാത്തു നില്‍ക്കാതെ
നീ മാഞ്ഞു പോയി.

എങ്കിലും എന്നിലെ സ്വാര്‍ത്ഥത
നിന്‍ വരവിന്‍ കാലടികള്‍ക്കായി
കാതോര്‍ത്തിരിയ്ക്കുന്നു.

10 അഭിപ്രായങ്ങൾ:

  1. സ്വാര്‍ത്ഥമായ നിസ്വാര്‍ത്ഥ കാത്തിരുപ്പ്..

    മറുപടിഇല്ലാതാക്കൂ
  2. ella manushyanum kathirikum sooosa...ellavarkum undakum avaravarude jeevidhathil nashtamaya oru samayam.athu iniyum kittoola ennarinjitum nammal kathirikunu,,,kollam tto thante ezhuthu....:)

    മറുപടിഇല്ലാതാക്കൂ
  3. വ്യത്യസ്ഥമായ വിഷയങ്ങളിലൂടെ സൂസന്റെ കവിതകൾ വിരിയട്ടെ ഇവ്ടെ എല്ലാ ആശംസകളും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  4. കാത്തിരിപ്പില്‍ സ്വാര്‍ഥത കാണാതിരിക്കില്ലല്ലോ?

    മറുപടിഇല്ലാതാക്കൂ
  5. ചിപ്പികള്‍ പൊട്ടിച്ചെറിഞ്ഞ്
    മുത്തുകള്‍ സ്വയം ഉതിരുമ്പോള്‍
    എന്റെ വാചാലമായ മൌനം
    നീയെന്തേ അറിഞ്ഞില്ല..?

    rajana ishdamay.

    മറുപടിഇല്ലാതാക്കൂ
  6. വരും ഒരിക്കല്‍ വരാതിരിക്കില്ല സ്നേഹാശംസകള്‍ മണ്‍സൂണ്‍ മധു

    മറുപടിഇല്ലാതാക്കൂ
  7. കാത്തിരിപ്പ് ഒറ്റക്ക് കാതോര്‍ത്തിരിക്കുന്നു .............

    മറുപടിഇല്ലാതാക്കൂ